മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവർത്തകരുടെ പേരിൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കില്ലെന്ന് പോലീസ്. ഉത്തര മേഖല ഐ.ജി അശോക് യാദവാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.മണിക്കൂറുകൾ നീണ്ട യോഗത്തിന് ശേഷമാണ് ഉത്തരമേഖല ഐ.ജി സ്റ്റേഷന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. യു.എ.പി.എ നിലനിൽക്കുന്ന കേസാണെന്ന് ഐ.ജി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പോലീസിന്റെ കയ്യിൽ കൃത്യമായ തെളിവുകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പിൻവലിക്കുന്ന കാര്യം പോലീസ് ആലോചിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു.
Comments