പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ആർഡിഎസ് പ്രൊജക്ട്സ് കമ്പനിയുടെ എം.ഡി. സുമിത്ത് ഗോയൽ, ആർബിഡിസി മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവർക്കാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Comments