പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.കേരളത്തിൽനിന്ന് മിസോറം ഗവർണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരൻപിള്ള. വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവരായിരുന്നു മറ്റു രണ്ടുപേർ. കുടുംബത്തോടൊപ്പം തിങ്കളാഴ്ച തന്നെ ശ്രീധരൻപിള്ള ഐസോളിലെത്തിയിരുന്നു.
Comments