വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.ലഘുലേഖ പിടിച്ചെടുത്താൽ മാവോയിസ്റ്റാകില്ല. പോലീസ് പ്രവർത്തിച്ചത് തെറ്റായ രീതിയിലാണ്. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിർത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
Comments