മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. പാർട്ടിയുടെ 44 എംഎൽഎമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് മാറ്റിയത്.എംഎൽഎമാരിൽ ചിലർക്ക് കാലുമാറാൻ പണം വാഗ്ദാനം ചെയ്തെന്ന സൂചനയെ തുടർന്നാണ് റിസോർട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോൺഗ്രസ് പറയുന്നത്. 'എംഎൽഎമാരെല്ലാം ഒറ്റക്കെട്ടാണ്. ഒരാളും പാർട്ടിയിൽ നിന്ന് പോകില്ലെന്നും കോൺഗ്രസ് നേതാവ് ഹുസൈൻ ധൽവി പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Comments