You are Here : Home / News Plus

അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്; യോഗി ആദിത്യനാഥിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യം

Text Size  

Story Dated: Tuesday, November 12, 2019 01:46 hrs UTC

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നൽകണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയിൽ യോഗി ആദിത്യനാഥിനെ ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്റായി, ഓം പ്രകാശ് സിംഗാൾ, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരെയും ട്രസ്റ്റിൽ ഉൾപ്പെടുത്തിയേക്കും എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.