ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹികപ്രവർത്തക തൃപ്തി ദേശായി.സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയിൽ തൃപ്തി ദർശനത്തിന് പുറപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താനായില്ല.തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു.
Comments