കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത ഹർജി കെഎടി തിരുവനന്തപുരം ബെഞ്ച് തള്ളി. ഹൈക്കോടതി ജീവനക്കാരെ സ്ട്രീം രണ്ടിലും മുന്നിലും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കെഎടി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയും തള്ളി. സർക്കാരിന് വേണ്ടി സിനിയർ ഗവ. പ്ലീഡർ ആന്റണി മുക്കത്ത് ഹാജരായി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സ്പെഷ്യൽ റൂളിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആദ്യ സ്ട്രീം നേരിട്ടുളള നിയമനത്തിനും രണ്ടും മൂന്നും സ്ട്രീം ഉദ്യോഗസ്ഥര്‍ക്കുള്ള നിയമനത്തിനുമാണ് മാറ്റി വച്ചിട്ടുളളത്. ഇതില്‍ രണ്ടും മൂന്നും സ്ട്രീമുകളിലെ ഒഴിവുകളിലെ സംവരണത്തിനെതിരായ കേസാണ് തള്ളിയത്.
Comments