കോട്ടക്കലിനു സമീപം ചെങ്കൽക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു. അസ്സം സ്വദേശികളായ തൻവർ അലി, അബ്ദുൾ ഖാദർ എന്നിവരാണ് മരിച്ചത്. കോട്ടക്കലിനടുത്തുള്ള പെരിങ്കുളത്തെ ക്വാറിയിൽ ശനിയാഴ്ച 12.30ഓടുകൂടിയാണ് അപകടം. ചെങ്കൽ വെട്ടിക്കൊണ്ടിരിക്കെ മുകൾ ഭാഗത്ത് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി തൊഴിലാളികളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് അഞ്ച് തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്. ചെങ്കൽ വെട്ടിക്കൊണ്ടിരിക്കെ മുകൾ ഭാഗത്തു നിന്നാണ് മണ്ണ് ഇടിഞ്ഞു വീണത്. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. തൻവറും അബ്ദുൾ ഖാദറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അശാസ്ത്രീയമായാണ് ക്വാറി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments