You are Here : Home / News Plus

സാമ്ബത്തിക മാന്ദ്യം പ്രശ്‌നങ്ങള്‍ താത്ക്കാലിക പ്രതിഭാസമാണെന്ന് അമിത് ഷാ

Text Size  

Story Dated: Sunday, December 01, 2019 09:41 hrs UTC

രാജ്യത്തെ സാമ്ബത്തിക മാന്ദ്യം പ്രശ്‌നങ്ങള്‍ താത്ക്കാലിക പ്രതിഭാസമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ന് മുമ്ബ് നയപരമായ മുരടിപ്പും അഴിമതിയും നിറഞ്ഞ കാലമായിരുന്നു സമ്ബദ്‌വ്യവസ്ഥക്ക് അതിനാല്‍ ആ സാമ്ബത്തിക നയങ്ങളുടെ ഫലമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സാമ്ബത്തിക വളര്‍ച്ചയുടെ പുതിയ തലം തുടങ്ങുകയാണെന്നും അമിത ഷാ പറഞ്ഞു.

രാജ്യത്തിന്റെ ജി.ഡി.പിക്ക് 60 ശതമാനം സംഭാവന നല്‍കുന്ന വ്യവസായ മേഖല, 5 ട്രില്യണ്‍ ഡോളര്‍ എക്കോണമിയെന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും ഇപ്പോഴുള്ള മാന്ദ്യം താത്ക്കാലികം മാത്രമാണെന്നും ഷാ പറഞ്ഞു.

ബിസിനസ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 5 വര്‍ഷം കൊണ്ട് 77ല്‍ എത്തിയത് ശുഭ സൂചനയാണെന്നും അതിനാല്‍ എന്തായാലും പട്ടികയില്‍ 30നുള്ളില്‍ എത്താനാകുമെന്നും അമിത് ഷാ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.