ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ ‘വിക്രം ലാന്‍ഡറി’ന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തി. തകര്‍ന്നു വീണ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഏതാനും കിലോമീറ്റര്‍ ദൂരെ വരെ വ്യാപിച്ചു കിടക്കുകയാണ്. ചെന്നൈ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ ഷണ്മുഖ സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെയാണ് വിക്രം ലാൻഡറെ കണ്ടെത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ പൂര്‍ണ്ണമായും വിജയിക്കാതെ പോയ ഒരു ഭാഗം വിക്രം എന്ന ലാന്‍ഡറാണ്. ചന്ദ്രോപരിതലത്തില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം ഉയരെ വച്ച് ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു അത്. അന്നു മുതല്‍ ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു.ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു. വീഴ്ചയില്‍ തകര്‍ന്ന് പല കഷണങ്ങളായി ചിതറിപ്പോയ നിലയിലാണ് ലാന്‍ഡര്‍
Comments