ഇന്ത്യൻ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി. രണ്ടുവർഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു. പ്രവർത്തനാനുപാതം 10 വർഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടി. ലക്ഷം കോടിയുടെ നിർമാണപ്രവര്‍ത്തനം സ്തംഭിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ എൻടിപിസി, ഇർകോർ എന്നിവയിൽ നിന്ന് ചരക്കുകൂലിയായി ഏഴായിരം കോടിയിലേറെ മുൻകൂർ വാങ്ങിയിരുന്നില്ലെങ്കിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേനെ. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയിൽവേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത്
Comments