ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിആകും.ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദ വിശിഷ്ടാതിഥിയായിരിക്കും. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് ഡോ. ശശി തരൂർ എം പി മേയർ കെ.ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിൻ വി കെ പ്രശാന്ത് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനു നൽകി പ്രകാശിപ്പിക്കും.കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.
Comments