You are Here : Home / News Plus

തെറ്റ് ചെയ്തവരെയെല്ലാം കൊന്നാല്‍ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാകും

Text Size  

Story Dated: Sunday, December 08, 2019 10:07 hrs UTC

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെലങ്കാന പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനെതിരെ മന്ത്രി എം.എം. മണി. തെറ്റ് ചെയ്തവരെയെല്ലാം കൊന്നാല്‍ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇങ്ങനെ പോവുകയാണെങ്കില്‍ നാളെ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും പ്രധാനമന്ത്രിയെ വരെ കൊല്ലും" എന്നായിരുന്നു നെടുങ്കടത്ത് വെച്ച്‌ നടന്ന സ്വകാര്യ ചടങ്ങില്‍ മന്ത്രി പ്രതികരിച്ചത്. വെടിവെയ്പ്പ് ശീലമാവുകയാണെങ്കില്‍ ആരെയും കൊല്ലുന്ന അവസ്ഥയിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.