പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും മറ്റ് പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമീഷൻ. തെറ്റായ ദിശയിലുള്ള അപകടകരമായ വ്യതിയാനമാണ് ഈ നിയമം. മതനിരപേക്ഷതയും ബഹുസ്വരതയുംവഴി സമ്പന്നമായ ഇന്ത്യാചരിത്രത്തെയും മതവിശ്വാസത്തിന് അതീതമായി നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയെയും ഇത് തകർക്കും– യുഎസ്‌സിഐആർഎഫ് എന്നറിയപ്പെടുന്ന കമീഷൻ പ്രസ്‌താവനയിൽ പറഞ്ഞു.
Comments