ദേശീയ പൗരത്വ ബിൽ പാസാക്കിയ ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് മേൽ ഇടുങ്ങിയ ചിന്താഗതിയും കടുംപിടിത്തവുമുള്ള ശക്തികൾ നേടിയ വിജയമാണിത്. രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്ക്കെതിരെ കോൺഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും. നമ്മുടെ പൂർവികർ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബിൽ. ദേശീയതയ്ക്ക് മതം നിർണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് പൗരത്വ ബിൽ കാരണമാകുമെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ ആരോപിച്ചു
Comments