You are Here : Home / News Plus

പൗരത്വ ഭേദഗതിനിയമം ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ല- മുഖ്യമന്ത്രി

Text Size  

Story Dated: Thursday, December 12, 2019 07:37 hrs UTC

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാനസർക്കാർ ചോദ്യംചെയ്യും. ഇത്തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത്തരമൊരു നിയമം കേരളത്തിൽ നടപ്പാക്കുകയുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.