You are Here : Home / News Plus

പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് സര്‍ക്കാരും പ്രതിപക്ഷവും

Text Size  

Story Dated: Friday, December 13, 2019 11:58 hrs UTC

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാരും പ്രതിപക്ഷവും യോജിച്ച സമരത്തിന്. 16ന് രാവിലെമുതൽ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി. ഇത് സംബന്ധിച്ച് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പ്രതിപക്ഷ നേതാവ് കക്ഷി ചേരാനും തീരുമാനിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.