You are Here : Home / News Plus

പൗരത്വ നിയമത്തിനെതിരെ യുഎൻ മനുഷ്യാവകാശ സമിതി

Text Size  

Story Dated: Saturday, December 14, 2019 07:20 hrs UTC

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎൻ മനുഷ്യാവകാശ സമിതി രംഗത്ത്. തീർത്തും വിവേചനപരമാണ് നിയമമെന്ന് സമിതി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്ന പ്രതീക്ഷയും സമിതി പങ്കുവെക്കുന്നു. നിയമത്തിൽ നിന്ന് മുസ്‍ലിം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യുഎൻ ഹൈക്കമീഷൻ ചൂണ്ടിക്കാട്ടി. നിയമത്തിനെതിെര ഇന്ത്യയിൽ വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറൻസ് പ്രസ്‌താവനയിൽ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.