പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം നടപ്പാക്കുന്നതില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവില്ല. ഒരു സമുദായത്തേയും ലക്ഷ്യം വച്ചുള്ളതല്ല ഭേദഗതി. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് എന്തു പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്. ബില്‍ സംബന്ധിച്ച ആശങ്കയുടെ ആവശ്യമില്ല.
നിയമത്തിലൂടെ ആരുടെയും പൗരാവകാശം നിഷേധിക്കപ്പെടില്ല. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ടി വന്നത് അയല്‍രാജ്യങ്ങള്‍ കാരണമാണ്. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് എന്തുകൊണ്ടാണ് പലായനം ചെയ്യേണ്ടിവന്നതെന്ന് പരിശോധിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.
Comments