ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിൽനിന്ന് സംഘടനങ്ങൾ പിൻമാറണം - ലോക്നാഥ് ബെഹ്റ പറഞ്ഞു.
Comments