You are Here : Home / News Plus

ബീഹാറില്‍ ഇടതുപക്ഷ ബന്ദ്; ആയിരങ്ങള്‍ അറസ്റ്റിൽ

Text Size  

Story Dated: Thursday, December 19, 2019 09:00 hrs UTC

പൗരത്വഭേദഗതി നിയമത്തിനെതിരായ ദേശീയപ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇടതുപാർടികൾ ബീഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. വിവിധയിടങ്ങളിൽ തീവണ്ടികൾ തടയുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്‌തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ്  പ്രതിഷേധത്തിൻ്റെ ഭാഗമായി തെരുവിലിറങ്ങിയിരിക്കുന്നത്. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഐ എം,സിപിഐ,സിപിഐ എം(ലിബറേഷന്‍ ) എന്നിവയുടെ നേതൃത്വത്തിലാണ് ബന്ദ്. ആര്‍ ജെ ഡി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ അനുകൂലിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.