പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളുമ്ബോള്, പ്രതിഷേധക്കാര്‍ക്കു മുന്നില്‍ നിസ്സഹായരാകുന്നത് പലപ്പോഴും പോലീസാണ്. ക്രമസമാധാനം തകര്‍ക്കാതിരിക്കാന്‍, പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ ജീവന് പണയം വെച്ചാണ് പോലീസുകാര്‍ പ്രതിഷേധങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും മുന്നിലേയ്ക്ക് ഇറങ്ങുന്നതും. പ്രതിഷേധം ആളിക്കത്തിയ യുപിയില്‍ പ്രതിഷേധക്കാരുടെ വെടിവെയ്പില്‍ നിന്ന് ജീവന് തിരിച്ചുകിട്ടി രണ്ടാം ജന്മത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് യുപി പോലീസുകാരന് വിജേന്ദ്ര കുമാര്‍.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പോലീസ് കോണ്‍സ്റ്റബിളാണ് വിജേന്ദ്ര കുമാര്‍. ശനിയാഴ്ച നടന്ന പൗരത്വ പ്രതിഷേധത്തിനിടെ വിജേന്ദ്ര കുമാറിന് പ്രതിഷേധക്കാരുടെ വെടിയേല്‍ക്കുകയായിരുന്നു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് തുളച്ചുകൊണ്ടാണ് വിജേന്ദ്ര കുമാറിനു നേരെ വന്ന ബുള്ളറ്റ് പാഞ്ഞത്. എന്നാല്‍ ജാക്കറ്റിനുള്ളില്‍ എടിഎം കാര്‍ഡുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന 'ലെതര്‍ പഴ്സില്‍' ബുള്ളറ്റ് തറഞ്ഞ് നില്‍ക്കുകയായിരുന്നു. നെഞ്ചിനു നേരെ വന്ന ബുള്ളറ്റാണ് വോലറ്റില്‍ തറച്ച് നിന്നത്.
നല്ബാന്ഡ് പ്രദേശത്ത് ഡ്യൂട്ടി ചെയ്യുന്നതിനിടെ പ്രതിഷേധക്കാര്‍ വെടിവെയ്ക്കുകയായിരുന്നു. പഴ്സില്‍ നാലു എടിഎം കാര്‍ഡുകളും ശിവജിയുടെയും സായി ബാബയുടെയും കുറച്ച് ചിത്രങ്ങളുമാണ് ഉണ്ടായിരുന്നതെന്നും, ഇത് തന്റെ രണ്ടാം ജന്മം പോലെ തോന്നുന്നുവെന്നും കുമാര്‍ പ്രതികരിച്ചു.
Comments