ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാസഖ്യം അധികാരത്തിലേക്ക്. കോൺഗ്രസും ആർജെഡിയും ഉൾപ്പെട്ട ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് സഖ്യം 42 സീറ്റുകളിൽ മുന്നിലാണ്. 81 അംഗ സഭയിൽ 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറുന്നത്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെയുള്ള തിരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.
Comments