You are Here : Home / News Plus

കൊറോണ;നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

Text Size  

Story Dated: Tuesday, March 31, 2020 06:45 hrs UTC

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്ബളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരിച്ചത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ചികില്‍സക്കായി നാട്ടിലെത്തിയത്. 58 വയസായിരുന്നു .

നിലമ്ബൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗീവര്‍ഗീസ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. അതേസമയം പരിശോധനാ ഫലം വന്ന ശേഷമെ ശവസംസ്കാരം നടത്തുകയുള്ളു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.