തിരുവനന്തപുരം : ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രമേശ് ചെന്നിത്തലയും താനും ഒരേ വഴിക്കുതന്നെയാണ .ഇനി മുതല്‍ ബുധനാഴ്ചയുള്ള സാധാരണ മന്ത്രിസഭായോഗത്തിനുപുറമേ വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു . രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് തീരുമാനമാകുമ്പോള്‍ അറിയിക്കും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചതും രമേശ് ചെന്നിത്തലുയുമായി ആലോചിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Comments