അവസാനത്തെ ആളെയും രക്ഷിച്ചുവെന്ന് ഉറപ്പാക്കിയശേഷമേ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി. ദുരന്ത മേഖലകളില്‍ സൈന്യം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമായിരുന്നു ആന്‍റണിയുടെ പ്രസ്താവന.മൂന്നു സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുത്തു. ദുരന്തമുണ്ടായ അന്നു മുതല്‍ സേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിലാണെന്ന് വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണ്‍ അറിയിച്ചു.
Comments