സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയിലേക്ക് വന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ പൊലീസീനു നേരെ കല്ലേറുണ്ടായി.തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
Comments