വിദേശ മലയാളിയായ ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതാ എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. സരിതയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെയും ബിജു രാധാകൃഷ്ണന്റെ റിമാന്‍ഡ് കാലാവധി 11 വരെയുമാണ് നീട്ടിയത്.
കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സരിതയെ പത്തനംതിട്ടയിലെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. സോളാര്‍ തട്ടിപ്പുകേസിലെ ഒന്നും രണ്ടും പ്രതികളായ ബിജുരാധാകൃഷ്ണന്റെയും സരിത എസ്.നായരുടെയും പേരില്‍ 42 കേസുകളാണുള്ളത്.
Comments