അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമാ റാവുവിന്റെ സണ്‍ റൈസിംഗ് എന്ന കവിതാ സമാഹരത്തിന്റെ മലയാളം പരിഭാഷ 'മഴ കനക്കുന്നു' നാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രകാശനം ചെയ്യും. നിരുപമ റാവുവിന്റെ മനസ്സിലെ മഴയുടെ ഓര്‍മ്മകളിലെ ജന്മനാടിനെ കാണെനെത്തിയ ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി ഗുരുവായൂരിലെത്തി ഉണ്ണിക്കണ്ണന്റെ അനുഗ്രഹം വാങ്ങി. ഞായറാഴ്ച രാവിലെ നിരുപമറാവു ഭര്‍ത്താവ് സുധാകര്‍റാവുവിനൊപ്പമാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്രം ഭരണാധികാരി ടി.വി. ജയ് നമ്പ്യാര്‍ ഉണ്ണിക്കണ്ണന് ചാര്‍ത്തിയ പട്ട് നിരുപമറാവുവിന് നല്‍കി. മമ്മിയൂര്‍ ക്ഷേത്ര ദര്‍ശനവും കഴിഞ്ഞാണ് അവര്‍ ജന്മനാടായ മലപുറത്തേക്ക് യാത്രയായത്. മൂന്നു ഭാഗങ്ങളിലായി 34 കവിതകള്‍ അടങ്ങുന്ന മഴ കനക്കുന്നു എന്ന കവിതാസമാഹാരം പരിഭാഷപ്പെടുത്തിയിരിക്കുന്നത് എം.എന്‍.കാരശ്ശേരിയാണ്. ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല സെമനിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പ്രകാശനം നിര്‍വ്വഹിക്കും. കഥാകൃത്ത് പി.വത്സല ആദ്യപ്രതി ഏറ്റു വാങ്ങും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും.
Comments