ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കുമൊപ്പം സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയാവുകയും സ്പെന്ഷനിലാവുകയും ചെയ്ത പബ്ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ. ഫിറോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു മുങ്ങി. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ഫിറോസ് കടന്നു കളഞ്ഞതായി മനസിലായത്.
ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു രാവിലെയാണു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. കഴിഞ്ഞമാസം 20 മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments