ഈജിപ്തില്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ സൈന്യം ഉന്നത ഭരണഘടനാ കോടതി സുപ്രീം ജസ്റ്റിസ് അദ്‌ലി മഹ്മൂദ് മന്‍സൂറിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു. ഭരണഘടനാ കോടതിയില്‍ നടന്ന ചടങ്ങില്‍ അദ്‌ലി മന്‍സൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങ് ഈജിപ്ഷ്യന്‍ ടെലിവിഷനിലൂടെതത്സമയം സൈന്യം പുറത്തു വിടുകയും ചെയ്തു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു വരെ അദ്‌ലി മഹ്മൂദ് മന്‍സൂര്‍ തുടരുമെന്ന് സൈന്യം അറിയിച്ചു. അതേ സമയം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള സമയം സൈന്യം പ്രഖ്യാപിച്ചിട്ടില്ല.
Comments