You are Here : Home / News Plus

ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്‌ ഐ.ജി: ടി.ജെ. ജോസ്‌ ?

Text Size  

Story Dated: Sunday, July 07, 2013 02:37 hrs UTC

തിരുവനന്തപുരം: സരിത നായരുമായി ഫോണില്‍ സംസാരിച്ചവരുടെ പേരു വിവരങ്ങള്‍ ചോര്‍ത്തിയത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നുയെന്ന് സംശയിക്കുന്നു . വിവരങ്ങള്‍ ചോര്‍ത്തിയത്‌ എസ്‌.സി.ആര്‍.ബി. ഐ.ജി: ടി.ജെ. ജോസാണെന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. കണ്ടെത്തിയതായി സൂചന.ടി.ജെ. ജോസിനെതിരേ സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്ന്‌ കരുതുന്നു.ക്‌ളിഫ്‌ ഹൗസില്‍ എ.ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം, ഇന്റലിജന്‍സ്‌ എ.ഡി.ജി.പി: ടി.പി.സെന്‍കുമാര്‍ എന്നിവര്‍ ചര്‍ച്ച ചെയ്‌തു. െസെബര്‍ പോലീസ്‌ സ്‌റ്റേഷനില്‍നിന്നാണ്‌ ഫോണ്‍ രേഖകള്‍ ചോര്‍ന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.