തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നു കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.സോളാര്‍ കേസ് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. വിഷയം നിയമസഭയില്‍ സാധ്യമായ എല്ലാ രീതിയിലും ഉന്നയിക്കും.അന്വേഷണ ഏജന്‍സിയെ മാറ്റിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റകരമായ ഗൂഡാലോചനയ്‌ക്ക് കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ജയിലില്‍ ഉള്‍പ്പെടെ വിഐപി പരിഗണന നല്‍കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇറക്കി പ്രതിരോധിക്കാന്‍ നോക്കിയാല് ഒരു തെരുവു യുദ്ധം ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും കോടിയേരി വ്യക്‌തമാക്കി.
Comments