പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു കഴിഞ്ഞു.സരിതാ നായരുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രിയ നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ അതീവ രഹസ്യമായി ചോര്‍ത്തുന്നത്.കോണ്‍ഗ്രസിലെ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാര്‍ നേരിട്ടാണ്.ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലാണ സൈബര്‍ സെല്ലുകളുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ച കോണ്‍ഗ്രസിലെ എംഎല്‍എമാരുടെയും ഫോണ്‍ വിളികളുടെ വിവരങ്ങള്‍ എടുത്ത കഴിഞ്ഞു.
Comments