രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍. തിങ്കളാഴ്ച്ച വിദേശ നാണയ വിപണിയില്‍ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 61 രൂപയെന്ന നിലയിലും താഴേക്ക് നീങ്ങിയ വിനിമയ നിരക്ക് 10 മണിയോടെ 61.10 എന്ന നിലയില്‍ എത്തി. ഇതേതുടര്‍ന്ന് ഓഹരി വിപണികളും നഷ്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്.ആഗോള സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ യു.എസ് നടത്തിവന്നിരുന്ന കടപ്പത്ര വാങ്ങലുകള്‍ കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്ന സൂചന ശക്തമായതോടെയാണ് മറ്റ് കറന്‍സികള്‍ക്കെല്ലാം എതിരെ ഡോളര്‍ മൂല്യവര്‍ധന നേടിയത്. ഇതിനു ചുവടു പടിച്ചാണ് രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നത്.
Comments