തിരുവനന്തപുരം:ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും യുഡിഎഫ് ഗവണ്‍മെന്റിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ആരെയും അനുവധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍ നായരുടെ മൊഴിയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രശ്‌നത്തെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.സോളാര്‍ വിവാദത്തിലെ ഗൂഢാലോചന പുറത്തു വന്നതായി സോളാര്‍ വിവാദത്തിനു പിന്നില്‍ ഇടത് ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നതായി യുഡിഎഫ് മന്ത്രിമാര്‍ അറിയിച്ചു.
Comments