ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് തന്റെ ഔദ്യാഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന ശിപാര്‍ശ ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പിച്ചിരുന്നു. ഇത് സ്വീകരിച്ച മന്ത്രാലയം ഭട്ടിനെതിരെ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഭട്ട് വിശദീകരം നല്‍കേണ്ടിവരും.
Comments