തിരുവനന്തപുരം:ശ്രീധരന്‍ നായരുടെ മല്ലേലില്‍ ക്വാറി 53 ലക്ഷം രൂപ റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പു നടത്തിയ ഫയല്‍ ഇടതു സര്‍ക്കാരിന്റെകാലത്ത് പൂഴ്ത്തി .ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫിസിലേക്കു പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്ത വിജിലന്‍സ് ഫയല്‍ അയച്ചിരുന്നു.'ഓപ്പറേഷന്‍ സജിറ്റേറിയസ് എന്നു പേരിട്ട പരിശോധനയില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പാണു കണ്ടെത്തിയത്. കൂടുതല്‍ നടപടികള്‍ക്കു വേണ്ടി 2008 ഏപ്രില്‍ 17നാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വിജിലന്‍സ് ഡയറക്ടര്‍ അയച്ചത്. എന്നാല്‍ 'ഇ 20-9703/2006 എന്ന ഈ ഫയല്‍ പിന്നീടു പൂഴ്ത്തി. പത്തനംതിട്ട മൈനിങ് ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ഉദ്യോഗസ്ഥരായ ബേബി വര്‍ഗീസ്, പി.എസ്. ജയചന്ദ്ര പണിക്കര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ കൈക്കൊള്ളണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
Comments