You are Here : Home / News Plus

ജുവനൈല്‍: പ്രായപരിധി 18 തന്നെ

Text Size  

Story Dated: Wednesday, July 17, 2013 10:46 hrs UTC

ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 18 ആയി തുടരും. പ്രായപരിധി 16 ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹി കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുട്ടി കുറ്റവാളികള്‍ ഏറുന്നുവെന്നും ഇവര്‍ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാതെ, പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും കാണിച്ചാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.18 വയസു വരെയുള്ള പ്രായക്കാര്‍ കുട്ടികള്‍ എന്ന ഗണത്തിലാണെന്നും അവര്‍ക്ക് ജുവനൈല്‍ നിയമപ്രകാരമുള്ള ശിക്ഷയേ നല്‍കാന്‍ കഴിയുള്ളുവെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.