കൊച്ചി: "ദേ ഹാവ് മിസ്യൂസ്ഡ് മൈ സോള്‍ ആന്‍ഡ് ബോഡി " എന്ന് പറഞ്ഞ സരിത വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കോടതി മുന്‍പാകെ വെളിപ്പെടുത്താനുണ്ടെന്നു സരിത പറഞ്ഞതോടെ മജിസ്ട്രേട്ട് 10 മിനിറ്റ് നേരം അവസരം നല്‍കുകയായിരുന്നു.കോടതി മുന്‍പാകെ പറഞ്ഞ പരാതിയുടെ വിശദാംശങ്ങള്‍ പ്രതിയും അഭിഭാഷകനും പുറത്തു പറയരുതെന്ന് കോടതി ഉത്തരവിലൂടെ നിര്‍ദേശിച്ചു. ഇതോടെ കോടതിക്കു പുറത്ത് പത്രസമ്മേളനം നടത്താനുള്ള നീക്കത്തില്‍ നിന്ന് സരിതയുടെ അഭിഭാഷകന്‍ പിന്‍മാറി.കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണന്‍ അടക്കമുള്ളവരെ കോടതി മുറിയില്‍ നിന്നു മാറ്റി. സരിതാ നായരെ കൂടാതെ അവരുടെ അഭിഭാഷകന്‍ ഫിനി ബാലകൃഷ്ണന്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍, ബെഞ്ച് ക്ളാര്‍ക്ക്, ഒരു കോടതി ഉദ്യോഗസ്ഥ, പ്രതിയോടൊപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്നിവരുടെ സാന്നിധ്യത്തിലാണ് സരിത പരാതി ബോധിപ്പിച്ചത്.സരിത ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ജയിലിനുള്ളില്‍ പോലും അവരുടെ ജീവനു ഭീഷണിയുണ്ടാക്കുന്നതാണെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചതിനാല്‍ ജയിലില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
Comments