മമ്മൂട്ടി കര്‍ഷക തോഴിലാളിയെ ക്കൊണ്ട് കാലുകഴുകിച്ചു...ചോറു കഴിക്കുന്ന എല്ലാ മലയാളികളും ഇതിനെതിരെ നടുറോഡില്‍... നമ്മുടെ ജനനായകന്മാരു നടത്തുന്നപോലെ ഒരഭിനയം ഞാറുനടീല്‍ വിഷയത്തില്‍ മമ്മൂട്ടി നടത്തിയില്ല.. അഭിനയം, അതാണല്ലോ നമുക്ക് വേണ്ടത്.. ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി, കോടികള്‍ കട്ടുമുടിച്ച് കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി ചന്തികഴുകാന്‍ വരെ ജോലിക്കാരെ വയ്ക്കുന്ന നമ്മുടെ ജനകിയന്മാരെ നമ്മളാരും ഇങ്ങനെ പഴിക്കാറില്ല. എല്ലാം നിങ്ങള്ക്ക് വേണ്ടിയാണ്...ഞാന്‍ ജനങ്ങളുടെ കൂടെയാണ്.... അല്ലെങ്കില്‍ ഞാന്‍ സുതാര്യനാണ്... എന്നൊക്കെ ഇടയ്ക്കിടെ അടിച്ചുവിട്ടാല്‍ മതി; എല്ലാം ശുഭം. നമുക്ക് കിട്ടേണ്ട എല്ലിന്‍ കഷണം കിട്ടിയാല്‍ മതി..യജമാനന്‍ നല്ലവനായി....ഇവിടെ പ്രതീക്ഷിച്ച എല്ലിന്‍ കഷണം കിട്ടിയില്ല അതുകൊണ്ട് നമ്മള്‍ വൈലന്റായി...... ചുരുക്കത്തില്‍ ‘ഇമ്മാനുവേലിനെ’ കാണാന്‍പോയ മലയാളികണ്ടത് ‘ഭാസ്ക്കരപട്ടേലിനെയാണ്’. അവിടെയാണ് പ്രശ്നം വന്നത്; പരിഹാരമായി ‘ ‘ പൊന്തന്‍മാട ’ രണ്ടുപ്രാവശ്യം കണ്ടാല്‍മതി സമാധാനമായിക്കോളും
കടപ്പാട് ഃ തുളസിവനം തുളസി
Comments