You are Here : Home / News Plus

കാലവര്‍ഷക്കെടുതി: 5,660 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു

Text Size  

Story Dated: Saturday, August 10, 2013 09:11 hrs UTC

കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഇടുക്കിയിലും മറ്റു ജില്ലകളിലും5,660 കോടിയുടെ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എത്തിയ നേതൃസംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടാണ് ആവശ്യമുന്നയിച്ചത്. ഇതില്‍ 3,090 കോടി ഇടുക്കിക്ക് പ്രത്യേക പാക്കേജ് എന്ന നിലയില്‍ നല്‍കണമെന്നാണ് ആവശ്യം.മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൂടി നല്‍കും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ബി.ജെ.പി പ്രസിഡന്‍റ് വി. മുരളീധരനുമാണ് പ്രധാനമന്ത്രിയെ കണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.