എല്‍ഡിഎഫിന്റെ ഉപരോധ സമരം സമാധനപരമല്ലെങ്കില്‍ കൂത്തുപറമ്പ് ആവര്‍ത്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവും എഐസിസി അംഗവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. സമരം സമാധനപരമാണെങ്കില്‍ ആരുടെയും ദേഹത്തു ഒരു നുള്ളു മണ്ണു വീഴില്ല.374 കോടി രൂപയുടെ അഴിമതി കേസില്‍ പ്രൊസിക്യൂഷന്‍ നേരിടുന്ന പിണറായി വിജയനാണ് സമരം നയിക്കുന്നത്. സരിതയും ബിജുവും ചേര്‍ന്നു 34 പേരില്‍ നിന്നാണ് പണം തട്ടിച്ചതെങ്കില്‍ പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം കട്ടത്. ഇതു അപഹാസ്യമാണ്. പ്രതിപക്ഷ സ്ഥാനം തന്നെ തെറിക്കാനിരുന്ന വിഎസ് നല്ല നമസ്കാരം പറയേണ്ടത് സരിതയോടാണ്. സരിത നടത്തിയതിനു സമാനമായ അഴിമതി ബംഗാളിലുണ്ടെങ്കിലും അവിടെ സിപിഎമ്മിന്റെ നിലപാട് മറ്റൊന്നാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.തോക്കു ചൂണ്ടി രാജി വയ്പ്പിക്കുന്നതാണ് ഇതിനേക്കാള്‍ ഭേദമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments