You are Here : Home / News Plus

ആദ്യപ്രകോപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല: ആഭ്യന്തരമന്ത്രി

Text Size  

Story Dated: Monday, August 12, 2013 10:25 hrs UTC

എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനു നേരെ ആദ്യ പ്രകോപനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. സമരം ചെയ്യാനുള്ള അവരുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, സെക്രട്ടേറിയറ്റില്‍ ജീവനക്കാരെയും മറ്റും കയറാന്‍ അനുവദിക്കില്ലെന്ന പിടിവാശി പാടില്ല.സര്‍ക്കാറിന് സംയമനം പാലക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കും തടസ്സമുണ്ടാകാന്‍ പാടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.