You are Here : Home / News Plus

ബാലകൃഷ്ണപിള്ളയുടെ നിയമനത്തിനെതിരെ ഹരജി: ഹൈക്കോടതി വിശദീകരണം തേടി

Text Size  

Story Dated: Monday, August 12, 2013 10:39 hrs UTC

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി.ബാലകൃഷ്ണപിള്ളയുടെ നിയമനത്തിനെതിരായ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്.ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി ഉന്നത പദവികള്‍ വഹിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ബാലകൃഷ്ണപിള്ള പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.