മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നതിന് തെളിവ് എവിടെ എന്ന് സുപ്രീം കോടതി. തെളിവില്ലാതെ പുരപ്പുറത്ത് കയറി നിന്ന് അപകടം അപകടം എന്ന് വിളിച്ചുകൂടിയിട്ട് കാര്യമില്ല. സുരക്ഷിതമല്ല എന്നതിന് വസ്തതുകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.ജലനിരപ്പ് 136 അടിയായി ക്രമീകരിച്ചത് നിയമസഭയാണ്. അതുകൊണ്ട് തന്നെ ഇത് സുരക്ഷിതമായി വേണം കണക്കാക്കാന്‍. തെളിവില്ലാതെ അപകടം എന്ന് പറയുന്നതിന് എന്ത് അര്‍ത്ഥം എന്നും സുപ്രീം കോടതി ചോദിച്ചു. ജലനിരപ്പ് മാറ്റാന്‍ ഡാം സുരക്ഷ അതോറിറ്റിക്ക് അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Comments