തെലങ്കാന വിഷയത്തില്‍ പ്രതിഷേധിച്ച് സഭാനടപടി തുടര്‍ച്ചയായി തടസ്സപ്പെടുത്തിയ 11 എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്ത എം.പിമാരോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.ആന്ധ്ര വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സിലെ ഏഴും തെലുങ്കുദേശം പാര്‍ട്ടിയിലെ നാലും എം.പി.മാര്‍ രണ്ടാഴ്ചയായി സഭാനടപടി തടസ്സപ്പെടുത്തുന്നത്.ഇവരെ സസ്പെന്‍ഡ് ചെയ്യാനാവശ്യപ്പെടുന്ന പ്രമേയം ഇന്നലെ കേന്ദ്രമന്ത്രി കമല്‍നാഥാണ് അവതരിപ്പിച്ചത്.
Comments