പരിക്രമയാത്ര തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്ത പ്രശ്നം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതോടെ പാര്‍ലമെന്റ് തടസപ്പെട്ടു. . സന്യാസിമാരെ അപമാനിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവ് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് യു.പി സര്‍ക്കാര്‍ ചെയ്തതെന്നും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമമെന്നും മുലായം സിങ് യാദവ് ആരോപിച്ചു.
Comments