You are Here : Home / News Plus

സിറിയന്‍ പ്രതിസന്ധി എണ്ണവില ഉയരാന്‍ ഇടയാക്കി : മന്‍മോഹന്‍ സിംഗ്

Text Size  

Story Dated: Thursday, August 29, 2013 10:53 hrs UTC

ന്യുഡല്‍ഹി: അടുത്ത കാലത്തായി രാജ്യം കടുത്ത സാമ്പത്തിക അവസ്ഥയെ അഭിമുഖീകരിക്കുകയാണന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് . വൈദേശിക കാരണങ്ങള്‍ക്കൊപ്പം ആഭ്യന്തര വിഷയങ്ങളും ഇതിനു പിന്നിലുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയിലും അസംസ്‌കൃത എണ്ണവില വര്‍ധനവിലും പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി.സിറിയന്‍ പ്രതിസന്ധിയും യു.എസിന്റെ ധനപരമായ നിലപാടും എണ്ണവില ഉയരാന്‍ ഇടയാക്കി. ഈ അനിശ്ചിതാവസ്ഥ നമ്മുക്ക് അവഗണിക്കാനാവില്ലെന്നും സിംഗ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വിശദമായ പ്രസ്താവന നാളെ പാര്‍ലമെന്റില്‍ നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.